30 June 2011

ഉപദേശങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുക....

ഒരിക്കല്‍ രണ്ട് ഹൃദ്രോഗികള്‍ ഒരുമിച്ച് ഒരു ട്രെയിനില്‍ കയറി. അവര്‍ പരസ്പരം പരിചയപ്പെട്ടു. രണ്ടു പേരും ഒരേ സ്ഥലത്തേക്കാണ്‌ യാത്ര. അവര്‍ തമ്മില്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.

അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിന്നപ്പോള്‍ അവരില്‍ ഒരാള്‍ പെട്ടന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങി പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ കിതച്ചു കൊണ്ടയാള്‍ തിരികെ വരികയും ചെയ്തു. അടുത്ത സ്റേഷനിലും അതിനടുത്ത സ്റ്റേഷനില്‍നിലുമെല്ലാം അയാള്‍ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റേയാള്‍ കാര്യം തിരക്കി:

“നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഓരോസ്റ്റേഷനിലും ഇറങ്ങുന്നതും പുറത്തേക്കു പോകുന്നതും പിന്നെ കിതച്ചു കൊണ്ട് തിരികെ വരുന്നതും..? നിങ്ങള്‍ ഒരു ഹൃദ്രോഗിയല്ലേ...?

“അതോ…” ....കിതപ്പടക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: “അടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ഓരോ സ്റ്റേഷനിലും ഇറങ്ങുന്നത് ”

“അതെന്തിനാ അങ്ങനെ? ഞാന്‍ ചെയ്തതുപോലെ നേരിട്ട് ടിക്കറ്റ് എടുക്കാമായിരുന്നില്ലേ..?

“പക്ഷേ എനിക്കതിനു പറ്റില്ല” അയാള്‍ വിഷമത്തോടെ പറഞ്ഞു.

“ഉം… അതെന്താ?”

“ഡോക്ടര്‍ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം ഉള്ളതിനാല്‍ ഒറ്റയടിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന്.”

17 comments:

  1. വായിച്ചു നര്‍മം കൊള്ളാം

    ReplyDelete
  2. ഹ ഹ ഹ :)
    നര്‍മം ഇഷ്ടപ്പെട്ടു ...:)

    ReplyDelete
  3. എടി കുഞ്ഞേ, പഞ്ച“തന്ത്രം” മാത്രമല്ല നല്ല ഫലിതവും എഴുതും അല്ലേ?

    (ഇത്രനേരം ഒറ്റയടിക്ക് ചിരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇന്റര്‍വല്‍ ഇട്ട് ചിരിക്കട്ടെ....!)

    ReplyDelete
  4. സൂപ്പര്‍..

    ReplyDelete
  5. നര്‍മ്മം നന്നായി. ഇഷ്ടമായി റിന്‍ഷ ഈ നുറുങ്ങ് നര്‍മ്മം.

    ReplyDelete
  6. സര്‍ദാര്‍ ഫലിതങ്ങളുടെ ഗണത്തില്‍ പെടുത്താം. എന്നാലും പുതുമയുണ്ട്.

    ReplyDelete
  7. ഹി ഹി ഇത് കൊള്ളാം.... അയാള്‍ക്ക്‌ ഹൃദ്രോഗം മാത്രമോ... അതോ തലയ്ക്കു കൂടി വല്ല അസുഖം!!! :))

    ReplyDelete
  8. ചിരി.ചിരി..ഇനിയും പോരട്ടെ..

    ReplyDelete
  9. ഉപദേശങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുത്തില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും.....എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്രദയംനിറഞ്ഞ നന്ദി...

    ReplyDelete
  10. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു...
    സസ്നേഹം ...

    ReplyDelete
  11. കഥ കൊള്ളാം. ഇനിയുമെഴുതൂ............

    ReplyDelete
  12. സംഗതി സൂപ്പറായിരിക്കുന്നു..

    ReplyDelete
  13. ഹാ ഹാ..കൊള്ളാം..ചിരിപ്പിച്ചു..ആശംസകള്‍.

    ReplyDelete
  14. നര്‍മ്മം ഉഷാറായിരിക്കുന്നു.

    ReplyDelete