മൂങ്ങയും കാക്കയും ഉറ്റ ചങ്ങാതിമാരായിരുന്നു.ചങ്ങാതിമാരായാൽ കൊടുക്കലും വാങ്ങലും ഒക്കെയുണ്ടാവുമല്ലോ .ഒരു ദിവസം കാക്ക ഒരു പുതിയ ഉടുപ്പ് തയ്പ്പിച്ചു ആ ഉടുപ്പിനു കറുത്ത പുള്ളിയും വെളുത്ത പുള്ളിയും ഉണ്ടായിരുന്നു.കാക്ക ഉടുപ്പും കൊണ്ട് മൂങ്ങയുടെ വീട്ടില് ചെന്നു മൂങ്ങയെ വിളിച്ചു.
"മൂങ്ങ ചേച്ചീ ദേണ്ടെയൊരു പുള്ളിയുടുപ്പ് "
മൂങ്ങക്ക് സന്തോഷമായി.
"കൊള്ളാം നല്ലൊരു പുള്ളിയുടുപ്പ് "
മൂങ്ങ പുള്ളിയുടുപ്പിട്ടു സന്തോഷത്തോടെ മൂ മൂ എന്ന് പാടി .
കാക്കക്ക് പകരം എന്തേലും കൊടുക്കണ്ടേ.വെറുതെ പകരം എന്തേലും കൊടുത്താൽ പോരല്ലോ.ഇങ്ങോട്ട് തന്നതിനേക്കാൾ കൂടുതൽ കൊടുക്കണ്ടേ.പകരമായി കാക്കയ്ക്ക് മൂങ്ങ തിമിംഗലത്തിന്റെ എല്ലുകൊണ്ടുള്ള ഒരു ജോഡി മെതിയടിയും ഒരു വെള്ള ഉടുപ്പും കൊടുത്തു.
ചെരിപ്പിടാൻ ചെന്നപോൾ കാക്ക ഒന്ന് തുള്ളി ഉടുപ്പിടാൻ ചെന്നപോൾ ഒന്ന് കുലുങ്ങി.ഇതൊക്കെ കണ്ടപ്പോൾ മൂങ്ങക്ക് കലിവന്നു.ചെരിപ്പും ഇടാൻ കഴിഞ്ഞില്ല ഉടുപ്പും ഇടാൻ കഴിഞ്ഞില്ല.
ഒരു അടക്കവും ഒതുക്കവും ഇല്ലാതെ ഇങ്ങനെ തുള്ളിചാടുന്നത് ശരിയാണോ.
പലതവണ നോക്കിയിട്ടും ഒരിടത്തിരിക്കാതെ ചാടികളിക്കുന്ന കാക്കയ്ക്ക് ചെരിപ്പും ഉടുപ്പും ഇട്ടു കൊടുക്കാൻ മൂങ്ങയ്ക്ക് കഴിഞ്ഞില്ല.
ദേഷ്യം വന്ന മൂങ്ങ അടുത്തിരുന്ന ഒരു തിമിംഗലവിളിക്കെടുത്തു.അതു നിറയെ തിമിംഗലത്തിന്റെ എണ്ണയായിരുന്നു.വിലക്ക് തുറന്നു ആ കറുത്ത എണ്ണ മുഴുവൻ മൂങ്ങ കാക്കയുടെ ശരീരത്തിൽ ഒഴിച്ചു.
കാക്ക ക്രോ ക്രോ എന്ന് കരഞ്ഞു പോയി.കാക്ക ആകെ കറുത്ത് പോയി....
അതോടെ കാക്ക കരിപോലെ കറുത്ത് പോയി.പിന്നീട് ഇതുവരെ കാക്ക വെളുത്തിട്ടില്ല.