18 June 2011

ബുദ്ധിമാനായ കൃഷിക്കാരന്‍

ഒരിടത്തൊരിടത്ത് ദരിദ്രര്‍ ആയ രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും,ഒരുനേരത്തെ ആഹാരത്തിനു പോലും അവര്‍ കഷ്ട പെട്ടിരുന്നു ,കുട്ടികള്‍ വിശന്നു കരയുന്നത് നോക്കി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.

അങ്ങനെ അവര്‍ രാജാവിനെ കണ്ടു സങ്കടം പറഞ്ഞു . പ്രജകളുടെ ക്ഷേമത്തില്‍ തല്പരനായ ആ നല്ല രാജാവ്‌ അവര്‍ക്ക് പത്തു ചാക്ക് നെല്ല് വീതം നല്‍കി . രാമുവും ദാമുവും സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി .

രാമു കൂട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വിരുന്നു നല്‍കി .വിരുന്നിനു വന്നവരെല്ലാം രാമുവിനെ പുകഴ്ത്തുകയും വിരുന്നു നല്‍കാത്ത ദാമുവിനെ കളിയാക്കുകയും ചെയ്തു .ഇതെല്ലം കണ്ടു പോങ്ങച്ചകാരനായ രാമു സന്തോഷിച്ചു .

ദാമുവാകട്ടെ ,ആ നെല്ലില്‍ കുറച്ചെടുത്തു കൃഷി ചെയ്യാന്‍ തീരുമാനിച്ചു .കുറച്ചു നെല്ല് നല്‍കി ഒരു കാളയെ വാടകക്കെടുത്തു കൃഷി നിലം ഉഴുതു മറിച്ചു , നെല്ല് പാകി .

ദാമുവിന്റെ കൃഷി നന്നായി വന്നു , പിന്നെയും പിന്നെയും കൃഷി ചെയ്തു ദാമു ആ നാട്ടിലെ പണക്കാരനായി മാറി .

ദാമു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നു നല്‍കി ,എല്ലാവരും ദാമുവിനെ പുകഴ്ത്തി ,പക്ഷെ ദാമു എല്ലാത്തിനും ദൈവത്തിനും സഹായിച്ച രാജാവിനും ,വിരുന്നിനെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞു ,എല്ലാവര്ക്കും ദാമുവിനെ ഒരുപാടിഷ്ടമായി ,ദരിദ്രനായ രാമുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചില്ല .

തന്നെ സഹായിച്ച രാജാവിനെ ചെന്ന് കണ്ടു വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനും ദാമു മറന്നില്ല .ബുദ്ധി മാനായ ദാമുവിനെ രാജാവ്‌ ഗ്രാമ തലവനായി വാഴിച്ചു .

പഴയ കൂട്ടുകാരനായ രാമുവിന് കൃഷിചെയ്യാനുള്ള സഹായവും ദാമു നല്‍കി ,ഒപ്പം ഒരു ഉപദേശവും ,വിത്തെടുത്തു ഉണ്ണരുത്
.

38 comments:

 1. ഈ ബ്ലോഗ് ആദ്യമായി കാണുകയാണ്. കുട്ടികള്‍ക്കായി ഒരു ബ്ലോഗ് എന്നത് പോലെ. വളരെ പ്രയാസമേറിയതാണ് ബാലസാഹിത്യം. തുടരുക.

  ReplyDelete
 2. വളരെ നന്ദി മനോരാജ് ചേട്ടാ. ഈ ബ്ലോഗ്‌ ഈയിടെ തുടങ്ങിയതാണ്.ഒരു തുടക്കകാരി എന്നനിലയില്‍ ഈ കുഞ്ഞുപെങ്ങളുടെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാണിച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 3. മനോജേട്ടന്റെ ബ്ലോഗ് വഴി ഇവിടെ എത്തി. പറ്റും തുടങ്ങി.
  ഈ ശ്രമം അഭിനന്ദനീയം എന്ന് പറയാതെ വയ്യ. ഇനിയും തുടരുക...

  ReplyDelete
 4. നന്നായിട്ടുണ്ട്,, നല്ല ശ്രമം,,,, ഇനിയുമെഴുതുക,,, എല്ലാവിധ ആശംസകളും നേരുന്നു,,,

  ReplyDelete
 5. ഞാന്‍ അങ്ങനെ നന്മ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ എത്തി ..ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ കുട്ടിക്കാലത്തേ പോലെ ടെന്‍ഷനുകള്‍ ഒഴിഞ്ഞു പോകുന്നു ..ഇനിയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ബാലരമയും വരാന്‍ കാത്തിരിക്കുന്നത് പോലെ ഈ പാല്‍നിലാവില്‍ കഥകള്‍ വരുന്നതും നമുക്ക് കാത്തിരിക്കാം ,
  നന്ദി മനോരാജ് ..നന്ദി റിന്ഷ...

  ReplyDelete
 6. ഈ ബ്ലോഗ്‌ ഭൂ ലോകത്ത് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് താങ്കളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല

  ReplyDelete
 7. മലയാളത്തിലുള്ള ഇത്തരമൊരു ബ്ലോഗ് ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.നല്ല സംരംഭം. എല്ലാ വിജയാശംസകളും.

  ReplyDelete
 8. നന്നായി

  ബാല സാഹിത്യം നല്ലത് തന്നെ .

  ReplyDelete
 9. നന്നായിരിക്കുന്നു.

  ReplyDelete
 10. @ഷബീര്‍:സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു.ഇടക്കൊക്കെ ഇതുവഴി വരണമെന്ന് ഓര്‍മിപ്പിക്കുന്നു.

  ReplyDelete
 11. @Musthu:വളരെ നന്ദി.

  ReplyDelete
 12. @Ramesh:വളരെയേറെ നന്ദിയുണ്ട് രമേശ്‌ഏട്ടാ.....നിങ്ങളുടെയൊക്കെ പ്രോത്സാഹനവും അനുഗ്രഹവുമൊക്കെയാണ് എന്നെ മുന്നോട്ടുനയിക്കുക.

  ReplyDelete
 13. @Abdulla&കൊമ്പന്‍:എന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.

  ReplyDelete
 14. @Pradeep Kumar,Mizhi&Haina:നിങ്ങളുടെയൊക്കെ പ്രാര്‍ഥനയും അനുഗ്രഹവും ഞാന്‍ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഹൃദ്യമായനന്ദി അറിയിക്കുന്നു......

  ReplyDelete
 15. വളരെനല്ല കാര്യം റിന്ഷാ. ഇനി ഇതുപോലെ നല്ല കഥകളും കവിതയുമൊക്കെ വായിക്കാല്ലോ.‍ പഴയ ആ ബാല്യത്തിലേക്ക് തിരിച്ചുപോയത്പോലെ... തുടര്‍ന്നും എഴുതുക. ഈ കൊച്ചു മാധവികുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....

  ReplyDelete
 16. Ajith Chavakkad.
  വളരെനല്ല കാര്യം റിന്ഷാ. ഇനി ഇതുപോലെ നല്ല കഥകളും കവിതയുമൊക്കെ വായിക്കാല്ലോ.‍ പഴയ ആ ബാല്യത്തിലേക്ക് തിരിച്ചുപോയത്പോലെ... തുടര്‍ന്നും എഴുതുക. ഈ കൊച്ചു മാധവികുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു....

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. നന്നായിരിക്കുന്നു.....ചെറിയകഥകള്‍ ...അതില്‍ നന്മ കൊള്ളാം..

  ReplyDelete
 19. എല്ലാ വിജയാശംസകളും

  ReplyDelete
 20. ഈ 'ഗുണപാഠ' കഥക്ക് ഭാവുകങ്ങള്‍.
  വീണ്ടും പുതിയ വിഭവങ്ങളുമായി ഞങ്ങള്‍ക്ക് വിരുന്നൊരുക്കുക.
  പ്രതീക്ഷയോടെ, വീണ്ടും വരാം.

  ReplyDelete
 21. ചില്ലറയൊന്നുമല്ല പത്തു മുപ്പതു കൊല്ലം പിറകോട്ടു പോയി! വാപ്പാടെ സൈക്കിള്‍ ബെല്ലടിക്കു, സൈക്കിളിന്റെ സൈഡ് ബോക്സില്‍ ഉണ്ടാകാവുന്ന ബാലരമ, ബാലമംഗളം, പൂമ്പാറ്റ, അമ്പിളിയമ്മാവന്‍............! തുടരുക..കുഞ്ഞു നക്ഷത്രമേ...! ഭാവുകങ്ങള്‍!!!

  ReplyDelete
 22. കുട്ടി ബ്ലോഗ് നന്നായി. ഇനിയുമെഴുതുക.

  ReplyDelete
 23. വളരെ ഇഷ്ട്ടമായി..രാമുവും ദാമുവും എന്ന്‌ വായിച്ചപ്പോള്‍ പണ്ട് ബാലരമ വായിച്ച ഓര്‍മ വന്നു.
  ഈ ചെറിയ നല്ല കഥയിലെ ഉപദേശം വളരെ വിലപ്പെട്ടതാണ്‌. ആശംസകള്‍ നേരുന്നു...സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 24. അയ്യോ കളര്‍ മാറ്റൂ കണ്ണടിച്ചു പോകുമേ ...വെള്ള കളറില്‍ കറുത്ത അക്ഷരങ്ങള്‍ ..അതാണ്‌ ഏറെ വായനാ സുഖം നല്‍കുന്ന തീം ...കുട്ടി ബ്ലോഗില്‍ അല്പം പച്ചയും ..ഇളം നീലയും റോസും ഒക്കെ ആകാം ..അതും കുട്ടികളുടെ പ്രിയംകരമായ നിറങ്ങള്‍ തന്നെ ..

  ReplyDelete
 25. മനോരാജിന്റെ പോസ്റ്റ്‌ വഴി എത്തിയതാണ്...
  ഇഷ്ടായി... നല്ല ശ്രമം... അഭിനന്ദനങ്ങള്‍.... ഇനിയും കുട്ടി കഥകള്‍ക്കായി കാത്തിരിക്കുന്നു...
  (ഒരു അഞ്ചു വയസ്സുകാരിയുടെ നന്ദിയും അറിയിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്ട്ടോ :) )

  ReplyDelete
 26. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച എല്ലാ ചേട്ടന്മാര്‍ക്കും,കാക്കമാര്‍ക്കും,ചേച്ചികള്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.

  ReplyDelete
 27. കൂടുതല്‍ എഴുതുക എഴുതാനുള്ള കഴിവ് എല്ലാ പോസ്റ്റിലും മറായാതെ പ്രതിഫലികുനുണ്ട്
  ആശംസകള്‍

  ReplyDelete
 28. നല്ല എഴുത്ത്... തുടരുക. ആശംസകള്‍.
  അബസ്വരങ്ങള്‍.com.....

  ReplyDelete
 29. റിന്ഷക്കുട്ടി...അഭിനന്ദനങ്ങള്‍. ഒപ്പം ആശംസകളും. കുടുതല്‍ എഴുതുക. വരും തലമുറയുടെ നന്മയുടെ ബാലപാഠങ്ങള്‍ ഇവിടെ നിന്ന് തുടങ്ങട്ടെ..

  ReplyDelete
 30. haaa...good...reading of this story gives me a nostalgic feeling.....wishes..

  ReplyDelete
 31. പ്രയാസമേറിയതാണ് ബാലസാഹിത്യം എഴുത്ത്. ആശംസകള്‍.

  ReplyDelete
 32. ഹൈ ...ഹൈ...ഹൂ...ഹൂഊ....ആശംസകള്‍.

  ReplyDelete
 33. ഷാജു അത്താണിക്കല്‍,Absar Mohamed,shinekochath,Kazhcha,ഖരാക്ഷരങ്ങള്‍ kharaaksharangaland sankalpangal.....Thanks for your comments....

  ReplyDelete
 34. ഹായ് ബാലരമ, പൂമ്പാറ്റ, കളിക്കുടുക്ക....ടാംഗ്സ്

  ReplyDelete
 35. @@
  ഈ ബ്ലോഗ്‌ കുറച്ചുമുന്‍പേ കണ്ടിന്നേല്‍ പൂമ്പാറ്റയും ബാലരമയും വാങ്ങുന്ന കാഷ് എനിക്ക് ലാഭിക്കായിരുന്നു. ഹഹഹാ.
  എന്നെപ്പോലുള്ള കൊച്ചുകുട്ടികള്‍ക്ക് യോജിക്കുന്ന കഥകളുമായി ഇനിയും വാ.

  **

  ReplyDelete
 36. നല്ല ഗുണപാഠം. കഥ നന്നായിട്ടുണ്ട്. ആശംസകള്‍...

  ReplyDelete