ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി.
ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി.
ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി.
തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്.
എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....

ReplyDeleteഈ വരികള്‍ വായിക്കുനത് ആശ്വാസകരം ആണ്
"ഞാന്‍ നിസ്സഹായനാണ്."
ReplyDeleteപലപ്പോഴും ഇതേ നിസ്സഹായത ഉണ്ടാവാറുണ്ട്.
ഇക്കുറി ഒരു പഞ്ചതന്ത്രം കഥയാണല്ലോ രിന്ഷ..കുട്ടിക്കാലത്ത് സുമംഗല മലയാളീകരിച്ച പഞ്ചതന്ത്രം കഥകള്‍ വായിച്ചത് ഓര്‍മിപ്പിച്ചു ...നന്ദി ഈ പങ്കു വയ്ക്കലിന് ...:)
ReplyDeleteപഞ്ചതന്ത്രം കഥകളിലൂടെ സുമംഗലയും വിഷ്ണുശര്‍മ്മനും വീണ്ടും ഈ ബ്ലോഗില്‍ പുനര്‍ജ്ജനിക്കുന്നു. അല്പം കൂടെ തേച്ചുമിനുക്കിയാല്‍ റിന്‍ഷക്ക് ഭാവിയിലെ സിപ്പി പള്ളിപ്പുറമോ കെ.ശ്രീകുമാറോ മറ്റോ ആവാം കേട്ടോ.
ReplyDeleteജീവിതത്തിന്റെ വിരുദ്ധമുഖങ്ങളില്‍ പ്രതിസന്ധി അനുഭവിക്കുന്നത് നന്നായി തന്നെ ചിത്രീകരിച്ചു.
കഥ വായിച്ചു...എന്റെ മകള്‍ക്ക് വായിച്ചും കൊടുക്കുന്നുണ്ട് .അടുത്ത കഥയില്‍ കാണാം
ReplyDeleteഈ categoryയില്‍ പെട്ട ഒരു ബ്ലോഗ് ആദ്യമായാണ് കാണുന്നത്. എല്ലാ വിധ ആശംസകളും..
ReplyDeleteകുട്ടികഥ കളുമായി ഒരു ബ്ലോഗ്
ReplyDeleteഒരുപാടിഷ്ടമായി
കണ്ണൂരാനും ഇതുപോലാ. ബ്ലോഗില്‍ പോസ്റ്റ്‌ട്ടു കഴിഞ്ഞാല്‍ പിന്നെ ദൈവത്തെ ഏല്‍പ്പിക്കും. ഒന്നുരണ്ടു ദിവസംകൊണ്ട് ദൈവം ആവശ്യത്തിനുള്ള കമന്റുകള്‍ തന്നു എന്നെ സന്തോഷിപ്പിക്കും. (എങ്ങനെയുന്ടെന്റെ ഫുത്തി!)
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി....
ReplyDeleteഒരു റഷ്യന്‍ നാടോടികഥ,,, നന്നായി അവതരിപ്പിച്ചിട്ടുണ്ട്,, ഭാവുകങ്ങള്‍,,
ReplyDeletenalla avatharanam nalla blogs i like it
ReplyDeletegood rinshas
kazhivulla blogranu rinshas so WELCOME TO this site thalirkoottam.com
oru puthiya site aanu thudakamanu ellavarum sahakarichalum
This comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനല്ല കഥകൾ..ഞങ്ങളുടെ ബ്ലോഗിലെ കൊച്ചു കൂട്ടുകാർക്ക് വേണ്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നു..സ്നേഹത്തോടെ
ReplyDelete