9 December 2011

ദുര്‍മന്ത്രവാദിയും രാജകുമാരിയും

പണ്ട് പണ്ട് ഒരു രാജ്യത്തു വളരെ സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു.രാജകുമാരിയുടെ അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി രാജ്യത്തിനകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. സൗന്ദര്യത്തില്‍ ചുറ്റുമുള്ള എല്ലാ പെണ്‍കുട്ടികളെയും അവള്‍ കടത്തി വെട്ടി.ഉയര്‍ന്നു മെലിഞ്ഞവള്‍ ആയിരുന്നു അവള്‍.അവളുടെ സ്വര്‍ണ്ണത്തലമുടി അരക്കെട്ടോളം ചുരുണ്ട് കിടന്നിരുന്നു.എന്ന് മാത്രമല്ല വളരെ തിളക്കമുള്ളതും ആയിരുന്നു.വെളുത്ത നിറം അവളുടെ സൗന്ദര്യത്തിന് ഒരു ശാലീനത നല്‍കിയിരുന്നു.അവള്‍ നടക്കുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കുളത്തില്‍ അരയന്നം നീന്തുന്നതുപോലെ തോന്നുമായിരുന്നു.അവളുടെ സൗന്ദര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലപിടിച്ച അവളുടെ വസ്ത്രങ്ങള്‍ ഒന്നുമായിരുന്നില്ല.രാജ്യത്തിലെ എല്ലാ യുവാക്കളുടെയും സ്വപ്നമായിരുന്നുഅവള്‍.

ഒരിക്കല്‍ രാജകുമാരി പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു.ആ വൈകുന്നേരം അവള്‍ ഒറ്റക്കായിരുന്നു.സ്വകാര്യതയില്‍നിന്നും തോഴിമാരെ മാറ്റിനിറുത്തുന്ന കാര്യത്തില്‍ വളരെ പ്രത്യേകതയുള്ളവളായിരുന്നു.അവള്‍ പൂന്തോട്ടത്തില്‍ നില്‍ക്കുന്ന സമയം ഒരു മന്ത്രവാദി അവളെ കാണുവാനിടയായി.അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ അയാള്‍ അവളെ തട്ടിക്കൊണ്ടുപോകുവാന്‍ തീരുമാനിച്ചു.അയാള്‍ പൂന്തോട്ടത്തിന്‍റെ ചുറ്റുമതില്‍ ചാടിക്കടന്ന് രാജകുമാരിയുടെ മേലില്‍ ഏതോ മാന്ത്രികപ്പൊടി വിതറി.ഉടന്‍തന്നെ അവള്‍ ഒരു മുയലായിമാറി. അയാള്‍ അതിനെ ചെവിയില്‍ തൂക്കിയെടുത്ത് ഒരു തുണിസഞ്ചിയില്‍ ഇട്ട് അവിടെനിന്നും വളരെ വേഗം നടന്നുപോയി.

മകളുടെ നഷ്ടത്തില്‍ രാജാവ് അത്യധികം ദുഖിതനായിത്തീ൪ന്നു.രാജകുമാരിയെ അന്വേഷിച്ചു അദ്ദേഹത്തിന്‍റെ ആളുകള്‍ രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും അലഞ്ഞുനടന്നു.പക്ഷേ എല്ലാ ശ്രമവും നിര൪ത്ഥകമായിരുന്നു.ഒടുവില്‍ അവളെ കണ്ടെത്തുന്ന ആളിന്‌ അവളെ വിവാഹം ചെയ്തുകൊടുക്കും എന്ന് രാജാവ് ഒരു വിളംബരം ചെയ്തു. അതോടൊപ്പംതന്നെ രാജ്യത്തിന്‍റെ പകുതിയും അദ്ദേഹം വാഗ്ദാനം ചെയ്തു.ധാരാളം യുവാക്കള്‍ രാജകുമാരിയെ വിവാഹം ചെയ്യാം എന്ന മോഹവുമായി മുന്നോട്ടു വന്നു.എന്നാല്‍ അവരെല്ലാവരും അവളെ കണ്ടെത്തുന്ന കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്തു.

രാജകുമാരിയുടെ തിരോധാനത്തെപ്പറ്റി അയല്‍ രാജ്യത്തെ രാജകുമാരന്‍ അറിയാനിടയായി.ഒരു വെള്ളക്കുതിരയെ ഓടിച്ച് അയാള്‍ കൊട്ടാരത്തിലെത്തി.അയാള്‍ക്ക്‌ രാജാവില്‍നിന്നും അനുമതി ലഭിക്കുകയും, കുതിരയെ ഓടിച്ച് പോകുകയും ചെയ്തു.
ഇരുട്ടിയപ്പോള്‍, രാജകുമാരന്‍ ഒരു കാട്ടിലെത്തിച്ചേര്‍ന്നു.ആ സ്ഥലത്തിനടുത്തെവിടെയെങ്കിലും വിശ്രമിക്കാമെന്ന് അയാള്‍ കരുതി.ഒരു വലിയ കുന്നിന്‍റെ ചുവട്ടില്‍ അയാള്‍ ഒരു ചെറിയ ഗുഹ കണ്ടു.അയാള്‍ ഗുഹയിലേക്ക് കുതിരയെ തെളിച്ചു.കുതിരപ്പുറത്തുനിന്നും രാജകുമാരന്‍ താഴെയിറങ്ങി, കൈയില്‍ ഒരു പന്തം പിടിച്ചുകൊണ്ട് ആ ഗുഹയുടെ ഉള്ളിലേക്ക് അയാള്‍ നടന്നു.ഗുഹയുടെ ഇരുവശങ്ങളിലും അറകള്‍കണ്ട്‌ അയാള്‍ അത്ഭുതപെട്ടു.കൂടുതല്‍ കൂടുതല്‍ അയാള്‍ ഉള്ളിലേക്ക് പോയി.ഒടുവില്‍ അയാള്‍ അവസാനത്തെ അറയെ സമീപിച്ചു.അതിനുള്ളിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അയാളോട് ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഓടി പൊയ് ‌ക്കൊള്ളുവാന്‍ ആ മുയല്‍ പറഞ്ഞു.അല്ലായെങ്കില്‍ ദുര്‍മന്ത്രവാദി അയാളെ കൊല്ലുമെന്നും പറഞ്ഞു.അത് രാജകുമാരിയാണെന്നും, എന്താണ് സംഭവിച്ചതെന്നും പറഞ്ഞു.

ദുര്‍മന്ത്രവാദിയുടെ ജീവന്‍ ഏഴ് മലകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന ഒരു വിശിഷ്ട ആപ്പിളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, അതിനാല്‍ അയാളെ കൊല്ലുക എളുപ്പമല്ലെന്നും രാജകുമാരി പറഞ്ഞു. എന്നാല്‍ രാജകുമാരന്‍ അയാളുടെ തീരുമാനത്തില്‍ വളരെ സുദൃഢനായിരുന്നതുകൊണ്ട് ആ ആപ്പിള്‍ അന്വേഷിച്ചു പുറപ്പെട്ടു.ഒടുവില്‍, ധാരാളം വിഷമതകളെ തരണം ചെയ്ത് ആപ്പിള്‍ മരം അയാള്‍ കണ്ടെത്തുകയും, ആപ്പിള്‍ പാറിച്ചെടുക്കുകയും ചെയ്തു.അയാള്‍ അതിനെ ഗുഹയില്‍ കൊണ്ടുവന്ന്‌ മന്ത്രവാദിയുടെ സാന്നിദ്ധ്യത്തില്‍ പൊട്ടിച്ചു.അപ്പോള്‍ തന്നെ നീചനായ ആ മന്ത്രവാദി മരിച്ചുവീണു.രാജകുമാരന്‍ ആ അറയില്‍നിന്നും രക്ഷപ്പെടുത്തുകയും, മന്ത്രവാദി മരിച്ചപ്പോള്‍ അവള്‍ക്കു അവളുടെ യദാര്‍ത്ഥ രൂപം തിരിച്ചു കിട്ടുകയും ചെയ്തു.ഒരുമിച്ച് അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചെത്തുകയും, രാജാവ് തന്‍റെ വാക്ക് പാലിക്കുകയും ചെയ്തു.

27 comments:

 1. ഓഹോ..
  എന്നെപ്പോലുള്ള കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതാ അല്ലെ!
  നന്നായി.

  ReplyDelete
 2. ഞാനുമൊരു കുട്ടിയല്ലേ കണ്ണൂരാന്‍ ചേട്ടാ....

  ReplyDelete
 3. ഈ കുട്ടിക്കഥ ഇഷ്ടപ്പെട്ടൂ...ഇനിയും എഴുതുക....വായിക്കുക...അപ്പോൾ വലിയ കഥകൾ എഴുതാൻ സാധിക്കും എല്ലാ ഭാവുകങ്ങളും....

  ReplyDelete
 4. നന്ദി മുഹമ്മദ്‌ ഇക്കാ..

  ReplyDelete
 5. വളരെ നന്ദി ചന്തു ഏട്ടാ...
  നന്ദി മൈഡ്രീംസ്..

  ReplyDelete
 6. ഉം..അപ്പോ അങ്ങനാണ് കാര്യങ്ങളുടെ കിടപ്പ്..!!
  ആ രാജകുമാരനും ,കുമാരിക്കും,
  ഇതെഴുതിയ രാജകുമാരിക്കും ഒത്തിരി ആശംസകള്‍ നേരുന്നു..!
  കഥ ഇഷ്ട്ടായി. ഇനിയും എഴുതുക
  ആശംസകളോടെ..
  പുലരി

  ReplyDelete
 7. പ്രഭേട്ടാ..ഒത്തിരി നന്ദിയുണ്ട്ട്ടോ.....

  ReplyDelete
 8. ഇഷ്ടായി ഈ ,മുത്തശ്ശികഥ ...ആശംസകള്‍ !!

  ReplyDelete
 9. എല്ലാ വിധആശംസകളും... ഇനിയൊരു വലിയ കഥയുമായി വരൂ.. :)

  ReplyDelete
 10. ITHIRI SOUNDARYAM KOODIPOYALULLA ORO POLLAPPPEE...

  EDAYALUM RAJAKUMARI AVASANAM RAKSHAPETTALLO!!!!

  RAJAKUMARIYUDE BHAVI SOBHANAMAVATTE....

  ReplyDelete
 11. കൊള്ളാല്ലോ ഈ കുട്ടിക്കഥ

  ReplyDelete
 12. വളരെ നാളുകള്‍ക്കു ശേഷമാണ് ഇവിടെ ഒരു കഥ വായിക്കുന്നത്.
  ഇഷ്ടപ്പെട്ടു ഈ കുഞ്ഞു കഥ.

  ReplyDelete
 13. വായനക്കിടയില്‍ ഒരു വിത്യസ്തസ്ഥത..നന്നായി.

  ReplyDelete
 14. കുഞ്ഞിക്കഥ. കൊള്ളാം.
  പക്ഷെ കഥ പറയുന്ന രീതി, ആര്‍ക്കോ പറഞ്ഞു കൊടുക്കുന്ന ഒരു കഥ പോലെ.. തിരക്കിട്ട് കാര്യം പറഞ്ഞു പോയ പോലെ തോന്നി.
  ഇത്തിരി കൂടെ കൂട്ടി, സംഭാഷണ രീതിയൊക്കെ ഒന്ന് മാറ്റി. ഭംഗിയായി പാഞ്ഞാല്‍ ഒന്ന് കൂടെ രസകരമാവും.
  ഇത്തരം കഥകള്‍ ഒരുപാട് വായിക്കുക. അപ്പോള്‍ കഥ പറച്ചിലിന്റെ രീതി മനസിലാവും.

  സ്വപ്നങ്ങളുടെ രാജകുമാരിക്ക്, ഒത്തിരി ആശംസകള്‍.

  ഞാനും ആദ്യായിട്ടൊരു "കുഞ്ഞിക്കഥ (മരുന്നടി)" പറയാന്‍ ശ്രമിച്ചു കെട്ടോ. അപ്പോഴാണ്‌ കുഞ്ഞിക്കഥയുടെ ബുദ്ധിമുട്ട് മനസിലായത്.

  ReplyDelete
 15. കൊള്ളാം..ആശംസകളോടേ..

  ReplyDelete
 16. കഥകേട്ടു ഞാന്‍ ഉറങ്ങിപ്പോയല്ലോ ..ദേ..ഇപ്പോളാ എഴുന്നേറ്റത് :)
  നല്ല കഥകെട്ടോ ..പക്ഷെ ഭാവന ഉപയോഗിച്ച് കഥ മെനയാന്‍ ശ്രമിക്കണം,ഇങ്ങനുള്ള കഥകള്‍ ധാരാളം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് ,,കുട്ടികള്‍ക്ക് വേണ്ടിയുള്ള ബുക്കുകളില്‍ വന്നിട്ടുമുണ്ട് .ഇത് വരെ ആരും പറയാത്ത ,,ആരും കേട്ടിട്ടില്ലാത്ത ,,കേള്‍ക്കാന്‍ കൊതി തോന്നുന്ന കഥകള്‍ ആലോചിച്ചു പറയൂ ....ആശംസകള്‍ ..:)

  ReplyDelete
 17. നല്ല കഥ. ഇഷ്ടപ്പെട്ടു.!
  ആശംസകൾ!!

  ReplyDelete
 18. നല്ലൊരു കുട്ടിക്കഥ ആശംസകള്‍...

  ReplyDelete
 19. ഞാന്‍ പറയാന്‍ വിചാരിച്ചത് സുല്‍ഫിക്ക പറഞ്ഞു. തിരക്ക് കൂടിപ്പോയപോലെ തോന്നി. പതിവ് രചനയ്ക്കൊപ്പം എത്തിയില്ല എന്നൊരു തോന്നല്‍. മനോഹരമായ കഥകള്‍ ഇനിയും പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 20. കുട്ടിക്കഥകള്‍ നല്ലതാണ് ,അസാമാന്യ ഭാവനയുല്ലവര്‍ക്കെ അത് മെനയാന്‍ കഴിയു ,പുതിയ കഥകള്‍ ആയാല്‍ ഭേഷായി ...

  ReplyDelete
 21. വീടിനടുത്ത് ഒരു അങ്കണവാടിയുണ്ട്. ഈ കഥ അവിടുത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു.

  ReplyDelete
 22. വീടിനടുത്ത് ഒരു അങ്കണവാടിയുണ്ട്. ഈ കഥ അവിടുത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു.
  tmohammedali@facebook.com

  ReplyDelete