18 June 2011

അമ്മു മുയല്‍

ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു ,നദീതീരത്ത് ഇഷ്ടം പോലെ ഇളം പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു ,നദീ തീരത്തുള്ള കാട്ടില്‍ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു ,മാന്‍ ,മുയല്‍ ,കടുവ,സിംഹം അങ്ങനെ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു .

ഈ കാട്ടിലാണ് സുന്ദരിയായ അമ്മു മുയല്‍ അവളുടെ അമ്മയുടെ കൂടെ കഴിഞ്ഞിരുന്നത് . അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു . മറ്റു മുയല്‍ കുഞ്ഞുങ്ങള്‍ എല്ലാം പൊത്തിലോളിച്ചു കളിക്കുമ്പോ അമ്മു മുയല്‍ കാട്ടിലൂടെ കറങ്ങി നടന്നു .അപ്പോള്‍ അവളൊരു മാനേ കണ്ടു ,എന്ത് വേഗത്തിലാണെന്നോ മാന്‍ ഓടുന്നത് ,അമ്മു മുയല്‍ മാനിന്റെ അടുത്ത് ചെന്ന് പറഞ്ഞു “നമസ്കാരം ചേട്ടാ ,ചേട്ടന്‍ എന്ത് വേഗത്തിലനോടുന്നത് ഇത്രയും വേഗത്തിലോടാന്‍ വേറെ ആര്‍ക്കും കഴിയില്ല ” മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കണമെന്നു അമ്മു വിന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു . ആദ്യമായിട്ടാണു ആരെങ്കിലും മാനെ അഭിനന്ദിക്കുന്നതു ,മാനിനു സന്തോഷമായി ,അവര്‍ രണ്ടു പേരും കൂട്ടുകാരായി ,അമ്മു ചോദിച്ചു “ചേട്ടാ ചേട്ടാ എന്നെയും ഇങ്ങനെ ഓടാന്‍ പഠിപ്പിക്കാമോ ” മാന്‍ പറഞ്ഞു “അതിനെന്താ പഠിപ്പിക്കാമല്ലോ ” മാന്‍ അമ്മുവിനെ വേഗത്തില്‍ ഓടാന്‍ പഠിപ്പിച്ചു . മാനിനോട് യാത്ര പറഞ്ഞു അമ്മു മുയല്‍ സ്വന്തം മാളത്തിലെത്തി യപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “നീ എവിടെ പോയതാ ” നടന്നതെല്ലാം അമ്മു പറഞ്ഞു ,അപ്പോള്‍ കൂട്ടുകാര്‍ അവളെ കളിയാക്കി . അമ്മു പറഞ്ഞു “എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ” കൂട്ടുകാര്‍ വീണ്ടും കളിയാക്കി .

അതൊന്നും കാര്യമാക്കാതെ അമ്മു മുയല്‍ അടുത്ത ദിവസവും യാത്രയായി . ഇത്തവണ കണ്ടു മുട്ടിയതൊരു തവളയെ ആയിരുന്നു ,താവള കുളത്തില്‍ ചാടി ചാടി പൊയ് കൊണ്ടിരുന്നു. അമ്മു മുയല്‍ വിളിച്ചു പറഞ്ഞു ” ഏയ് ചങ്ങാതി ” തവള കേട്ട ഭാവം പോലും കാണിച്ചില്ല . അമ്മു വീണ്ടും പറഞ്ഞു ” നിങ്ങളെ പോലെ ഇത്രയും നല്ല ഒരു അഭ്യാസിയെ ഞാന്‍ വേറെ കണ്ടിട്ടില്ല ” .ഇത് കേട്ടപ്പോള്‍ തവളയ്ക്ക് സന്തോഷമായി ,രണ്ടു വലിയ ചാട്ടം ചാടി തവള മുയളിനടുത്തെത്തി . തവള തന്റെ വീര കഥകള്‍ അമ്മു വിനോട് പറഞ്ഞു ,പാമ്പുകളെ പറ്റിച്ചു രക്ഷപെട്ട കഥ ,മുങ്ങാം കുഴിയിട്ട് പോയതു ,അങ്ങനെ ഒരു പാടൊരുപാട് ,അമ്മു എല്ലാം കേട്ടിരുന്നു ,അവസാനം അമ്മു ചോദിച്ചു എന്നെയും പഠിപ്പിക്കാമോ ഇതല്ലാം ,തവള സന്തോഷത്തോടെ സമ്മതിച്ചു . മാളത്തിലേക്ക് പോകും മുന്‍പേ അമ്മു നല്ലൊരു ചാട്ടക്കാരി ആയിമാറി .

അങ്ങനെ ഓരോ ദിവസവും അമ്മു ഓരോ കാര്യങ്ങള്‍ പഠിച്ചു . അങ്ങനെ ഇരിക്കെ ഒരുദിവസം ഒരു വേടന്‍ ആ കാട്ടിലെത്തി ,ഒരു പാട് മൃഗങ്ങള്‍ വേടന്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ അമ്മുവും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി .

അമ്മു മുയലിനൊരു ഉപായം തോന്നി ,അമ്മു മുയല്‍ വേടന്റെ മുന്‍പില്‍ ഞൊണ്ടി ഞൊണ്ടി നടന്നു ,വേടന്‍ വിചാരിച്ചു ഓടാന്‍ വയ്യാത്ത ഒരു മുയല്‍ ഇതിനെ വേഗം പിടിക്കാം ,വേടന്‍ അടുത്തെ ത്തിയതും അമ്മു കുതിച്ചു പാഞ്ഞു ,വേടനും വാശി യായി ,അയ്യാള്‍ പുറകെ ഓടി ,പക്ഷെ മാനിനെ പോലെ ഓടുന്ന അമ്മു വിനെ പിടിക്കാനുണ്ടോ വേടന് പറ്റുന്നു ,ഒടുവില്‍ ഓടി ഓടി ഒരു വലിയ കുളത്തിന്റെ തീരത്തെത്തി .

വേടന് സന്തോഷമായി ,ഇനി മുയല്‍ ഓടില്ലല്ലോ ,അമ്മുവിന്റെ മേലേക്ക് അയ്യാള്‍ ചാടി വീണു ,അമ്മുവാകട്ടെ കുളത്തിലെക്കെടുത്തു ചാടി ,ആമ്പലിന്റെ മുകളില്‍ പോയിരുന്നു ,വേടനും പുറകെ ചാടി ,അമ്മു ആമ്പല്‍ ഇലകളില്‍ മേല്‍ ചാടി ചാടി കരയില്‍ പൊയ് ഇരുന്നു ,വേടന്‍ കുളത്തിലെ വെള്ളത്തില്‍ വീണു . അമ്മുവിന്റെ കൂട്ടുകാരനായ തവളയും ആ കുളത്തിലെ മീനുകളും ചേര്‍ന്ന് വേടനെ കടിച്ചു ശരിപ്പെടുത്തി ,വേടന്‍ ജീവനും കൊണ്ടോടി ,പിന്നീടൊരിക്കലും ആ വഴിക്ക് വന്നിട്ടില്ല .

എല്ലാരേയും രക്ഷിച്ച അമ്മു മുയലിനെ മുയലുകളുടെ നേതാവാക്കി ,അമ്മു മുയല്‍ വീണ്ടും ഓരോന്ന് പഠിച്ചും മറ്റുള്ളവര്‍ക്ക് തനിക്കറിയവുന്നത് പറഞ്ഞു കൊടുത്തും കാട്ടില്‍ ചുറ്റി നടന്നു ,എല്ലാ മൃഗങ്ങളെയും കൂട്ടുകാരാക്കി
.

13 comments:

  1. കുട്ടിക്കഥകളുടെ കൂട്ടുകാരിക്ക് സ്വാഗതം..

    കുഞ്ഞുനാളുകളിൽ കേട്ടുമറന്ന, കൂടുതൽ കഥകൾ ഇനിയും പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ..

    പരമാവധി അക്ഷരതെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ..

    ആശംസകളോടെ..

    ReplyDelete
  2. വളരെ നന്ദി ജിമ്മി ജോണ്‍.പണ്ട് കാലത്ത് കേട്ട കഥകളാണ്.തെറ്റുകള്‍ പരമാവധി തിരുത്താന്‍ ശ്രമിക്കാം,

    ReplyDelete
  3. അക്ഷരതെറ്റുകള്‍ ഒഴിവാക്കിയാല്‍ നല്ല സംരംഭം. കുഞ്ഞുങ്ങള്‍ക്കായിട്ട് കൂടെ ഉപകാരപ്പെടട്ടെ.അതുകൊന്റ് തന്നെ അക്ഷരതെറ്റുകള്‍ ഒഴിവാക്കണേ.

    ReplyDelete
  4. ഇനിയും അക്ഷരതെറ്റുകള്‍ വരാതെ സൂക്ഷിച്ചുകൊള്ളാം.
    വളരെ നന്നിയുണ്ട് മനോരാജ് ചേട്ടാ.....

    ReplyDelete
  5. നന്നായിരിക്കുന്നു... പഴയ ബാലരമയിലേക്ക് തിരിച്ചുപോയതുപോലെ. കുട്ടികളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം സമ്രംഭങ്ങള്‍ക്കാകും. തുടരുക.. അഭിനന്ദനങ്ങള്‍.. ആശംസകള്‍

    ReplyDelete
  6. ആ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ... പ്ലീസ്..

    go to Settings - comments - Show word verification for comments? - Select 'no'

    ReplyDelete
  7. കൊള്ളാം രിന്ഷാ ...കഥകള്‍ മനോഹരം ...അതിലേറെ മനോഹരായിട്ടുണ്ട് ബ്ലോഗ്‌ ..എല്ലാ വിധ ആശംസകളും ...തുടരുക .......

    ReplyDelete
  8. @ഷബീര്‍,സാദത്ത്:വളരെ നന്ദി.

    ReplyDelete
  9. കഥ ഇഷ്ടായിട്ടോ... മോള്‍ക്ക്‌ വായിച്ചു കൊടുത്തു... മോളുടെ താങ്ക്സ് പറയാന്‍ പറഞ്ഞിട്ടുണ്ട് :)

    ReplyDelete
  10. താങ്ക്സ് ലിപി ചേച്ചി....എന്റെ അന്വേഷണം മോളോട് പറയണേ.....

    ReplyDelete
  11. എല്ലാ വിധ ആശംസകളും .

    ReplyDelete
  12. Hi,
    Happy to see u.
    All r nice.All the best.Is the photo came from ur camera.Any other hobbies? Reading, travel, photography, listening music? I like them
    any way see u again.
    Haris T M.

    ReplyDelete
  13. ആദ്യ പോസ്റ്റില്‍ പോവുക എന്നൊരു സ്വഭാവം എനിക്ക് പണ്ടേ ഉള്ളതാ. നന്നായിട്ടുണ്ട്. ഇത്തരം ഉപകാരപ്രദമായ നല്ല കഥകള്‍ ഇനിയും പോരട്ടെ. ഇടയ്ക്കു ബാലമാസികകളിലെക്കും അയക്കൂ. കാരണം എല്ലാരും ബ്ലോഗ്‌ വായിക്കണം എന്നില്ല. കുട്ടികളും കൂടെ വായിക്കട്ടെ ഇത്തരം നല്ല കഥക.

    ആശംസകള്‍.

    ReplyDelete