22 December 2011

എന്റെ കല്യാണം...

  പ്രിയ കൂട്ടുകാരെ.....അടുത്ത മാസം ഒന്നിന്(ജനുവരി) എന്റെ കല്യാണമാണ്.ഇനി ഇവിടെ ഞാനുണ്ടാവില്ല. ഇത് ഈ ബ്ലോഗിലുള്ള എന്റെ ലാസ്റ്റ്‌ പോസ്റ്റ്‌ ആണ്.ഇവിടെ എന്റെ കഥകള്‍ വായിക്കുകയും ആത്മാര്‍ഥതയോടെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എന്റെ നല്ലവരായ ചേട്ടന്‍മാര്‍ക്കും ഇക്കമാര്‍ക്കും ചെച്ചിമാര്‍ക്കും ഇതാമാര്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....നിങ്ങളെയൊക്കെ എന്നും ഞാന്‍ ഓര്‍മിക്കും....നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.....

36 comments:

  1. അങ്ങനെ ഈ ബ്ലോഗറുടെ വെടിയും തിര്‍ന്നു
    ഹാ എന്ത ചെയ്യാ
    ഇങ്ങനയൊക്കെ ഇത് അവസാനിക്കൂ

    എല്ലാ ആശംസകളും

    ReplyDelete
  2. കല്യാണ ക്ഷണമില്ലല്ലെ. ഒരറിയിപ്പു മാത്രെയുള്ളു... ദുഖാർത്തനായ ഒരു ബിരിയാണി നഷ്ടപ്പെട്ടവൻ.....

    ReplyDelete
  3. wish you a happy married life !!
    ----------------------------------------
    വിവാഹശേഷവും താങ്കളുടെയുള്ളിലെ കഴിവുകള്‍ നഷ്ട്ടപ്പെടുത്താതെ ഇനിയും ബ്ലോഗില്‍ തുടരുക ..എല്ലാ വിധ ആശംസകളും ,,
    ----------------------------------------
    പിന്നെ ഇങ്ങിനെ ക്ഷണക്കത്ത്‌ അയച്ച് എല്ലാവരെയും ബ്ലോഗില്‍ കൂടി ക്ഷണിച്ചാല്‍ .....??? അരിയും ചോറും കുറച്ചു അധികം വെച്ചോ ഞങ്ങള്‍ ബ്ലോഗേര്‍സ് ഈറ്റിലും മീറ്റിലും ഒട്ടും മോശമല്ലകേട്ടോ >>>

    ReplyDelete
  4. മനം നിറയെ മധുര സ്വപ്നങ്ങളുമായി മംഗല്യ മലര്വാടിയിലേക്ക് കാലെടുത്ത് വെക്കുന്ന രിന്ഷ ഷെറിന്‍ക്നും അന്‍വര്‍ സാദത്നും സ്നേഹത്തില് കുതിര്ന്ന ഒരായിരം മംഗളാശംസകള്.

    ReplyDelete
  5. വിവാഹവും മധുവിധുവും ഒക്കെ കഴിഞ്ഞാല്‍ ബ്ലോഗില്‍ കൂടുതല്‍ സജീവമാകാനും സാധ്യത ഉണ്ട്.
    വരികളൊരുക്കാന്‍ ത്വര വരുമ്പോള്‍, ഉള്ളില്‍ തിരയിളകുമ്പോള്‍
    വെറുതെയിരിക്കാനാവില്ല.
    ദീര്‍ഘസുമംഗലീഭവ:

    ReplyDelete
  6. ഈ സുമനസ്സിന്റെ എല്ലാ ആശംസകളും....

    ReplyDelete
  7. wish you a happy married life.

    കുറുമ്പടി പറഞ്ഞതുപോലെ ചിലപ്പോള്‍ എഴുത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങാനും സാധ്യതയുണ്ട്. അവസരങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതൂ...

    ReplyDelete
  8. ഒരു യാത്ര പറയലല്ല വേണ്ടത്, മോള്‍ ഒരു നല്ല വഴിയിലേക്ക് കാലെടുത്തു വെക്കാനുള്ള ഒരുക്കത്തിലാണല്ലോ. സന്തോഷമായി, സമാധാനമായി ആത്മാര്‍ഥമായി മുന്നേറുക. ഞങ്ങളുടെയെല്ലാം അകമഴിഞ്ഞ
    പ്രാര്‍ഥനയും ആശംസകളും എന്നും കൂടെ കാണുമെന്നു കരുതുക.

    ഇനി മറ്റൊരു കാര്യം. ഇതേവരെ മോള്‍ ഒറ്റക്കായിരുന്നു, ഇനി അങ്ങനെയല്ലല്ലോ. ഇനി മുതല്‍ എല്ലാം രണ്ടു പേരും കൂടിയായിരിക്കും. കൂടിയാവണം. അതാണ്‌ ദാമ്പത്യ ജീവിതം.

    ഒരു കുട്ടിയെ സംബന്ധിടത്തോളം ഈ ലോകത്തിലെ ആദ്യത്തെ ഗുരുനാഥ അമ്മയാണ്. അമ്മയുടെ കാല്‍പ്പാതങ്ങള്‍ക്കടിയിലാണ് സ്വര്‍ഗ്ഗമെന്ന് മഹാന്മാര്‍ പറഞ്ഞതറിയാമായിരിക്കുമല്ലോ. അതുകൊണ്ട്, വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പായി ഉമ്മയില്‍ നിന്നും ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങള്‍ വീണ്ടും ചോദിച്ചറിയുക. എന്നിട്ട് ഒരു നല്ല ഉമ്മയാവുക. നല്ല സമൂഹത്തെ വളര്‍ത്താന്‍ സഹായിക്കുക. അങ്ങനെ ഈ ലോകം നന്നാവാന്‍ കാരണക്കാരിയാവുക. അതായിരിക്കട്ടെ ഇനി നമ്മുടെ അടുത്ത ബ്ലോഗ്‌.

    എല്ലാ നല്ല ആശംസകളും നേര്‍ന്നു കൊണ്ട്, ഹൈദര്‍ അലി (ദുബായ്)

    ReplyDelete
  9. വിവാഹ മംഗളാശംസകള്‍ നേരുന്നു..!!

    കല്യാണം കഴിച്ചൂന്ന് കരുതി എഴുത്തും വായനയും ഒക്കെ നിര്‍ത്തേണ്ടതുണ്ടോ.? സമയം പോലെ തുടരുക.
    സദ് സന്താന സൌഭാഗ്യങ്ങളോടെ ദീര്‍ഘസുമംഗലിയായിരിക്കട്ടെ..!!

    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  10. വരാനുള്ളത് ഓട്ടോ പിടിച്ചാണെങ്കിലും വരും. അത് പ്രശന്മാക്കേണ്ട വിവാഹം കഴിഞ്ഞും ബ്ലോഗില്‍ തുടരാന്‍ സാധിക്കും
    അഡ്വാന്‍സായി മംഗളാശംസകള്‍ നേരുന്നു

    ReplyDelete
  11. ഒരു നവ ജീവിത വാസന്തവാടിയിൽ. കൌമാര സ്വപ്നത്തിൻ അതിർവരമ്പിൽ, ചിന്തകൾ തന്നുടെ ചിറകൊതുക്കി നവ്യ സ്വർഗ്ഗത്തിൽ പദമൂന്നും മിഥുനങ്ങളേ..... ആശംസകൾ...മംഗളാശംസകൾ ... നേരുന്നൂ സൌഹൃദ മാനസങ്ങൾ

    ReplyDelete
  12. മാഷാ അല്ലാഹ് . ഒരു മാതൃകാ ദമ്പതികള്‍ ആക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

    ReplyDelete
  13. മംഗളാശംസകള്‍...

    അവസാനപോസ്റ്റ് എന്നു പറയാന്‍ പറ്റില്ല റിന്‍ഷ....ഒരു പക്ഷേ എഴുത്തിന് ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ പ്രോത്സാഹനം ലഭിക്കുന്ന ഒരു അന്തരീക്ഷമാണ് ലഭിക്കുന്നതെങ്കിലോ... അങ്ങിനെ ആകുവാന്‍ പ്രര്‍ത്ഥിക്കുന്നു....

    ReplyDelete
  14. May Allah bless you, surround you with blessings, and bring you both together in virtue and prosperity..

    ReplyDelete
  15. kalyalam kazhikkunnathinu enthinaa blog nirthunnathu??? kalyanam kazhinju, thirakkellaam kazhinja shesham veendum ezhuthiyaal mathi. njangal athu vare wait cheyyaam... aashamsakal

    ReplyDelete
  16. ആഹാ ..കല്യാണം ആണോ ? മംഗളാശംസകള്‍ അഡ്വാന്‍സ്‌ ആയി നല്‍കുന്നു ..പുതുവര്‍ഷം നല്ല അനുഭവങ്ങള്‍ സമ്മാനിച്ച്‌ തന്നെ തുടങ്ങട്ടെ ...കല്യാണം കഴിയുന്നതോടെ ഒരാളുടെ .പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ സാഹിത്യ ജീവിതം അവസാനിക്കുന്നു എന്ന് കരുതരുത് ,,സമയം പോലെ അതൊക്കെ കൂടെ കൊണ്ടുനടക്കണം ,എഴുതാന്‍ കഴിവുള്ള ഭാര്യമാരെ തീര്‍ച്ചയായും ഭര്‍ത്താക്കന്മാര്‍ പ്രോത്സാഹിപ്പിക്കും ആദരിക്കും ..ഒന്ന് കൊണ്ടും ഭയപ്പെടേണ്ടാ ..എഴുതാനുള്ള കഴിവ് എല്ലാവര്ക്കും ഉണ്ടാകുന്നതല്ലാ ..അതൊക്കെ ജന്മ സിദ്ധമായി കിട്ടുന്ന ഒരു വരദാനമാണ് ,,അത് നമ്മളായിട്ട് മനപൂര്‍വ്വം ഇല്ലാതാക്കരുത്
    എല്ലാം മംഗളകരമായി നടക്കും .എല്ലാക്കാര്യത്തിലും ഒരു ശുഭാപ്തി വിശ്വാസവും പോസിട്ടീവ് ചിന്താഗതിയും ഉണ്ടായിരിക്കണം . എല്ലാവിധ ആശംസകളും നേരുന്നു ..:)

    ReplyDelete
  17. മംഗളാശംസകള്‍, വിവാഹ ശേഷവും ബ്ലോഗില്‍ തുടരാല്ലോ..

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. അഭിനന്ദനങ്ങൾ.
    സർവ്വ ഐശ്വര്യങ്ങളും നേരുന്നു.

    ReplyDelete
  20. ആശംസകള്‍ ..
    എഴുത്തും വായനയും തുടരുക
    നന്മകള്‍ നേരുന്നു
    ബാരകല്ലാഹു ലകുമാ...............................

    ReplyDelete
  21. ഒരു പോസ്റ്റില്‍ തന്നെ സന്തോഷവും സന്താപവും നല്‍കിയല്ലോ റിന്‍ഷ. ആദ്യം സന്തോഷിക്കാം.. വിവാഹമംഗളാശംസകള്‍. ഐശ്വര്യപൂര്‍ണ്ണമായ മനസ്സില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു വൈവാഹിക ജീവിതം ആശംസിക്കുന്നു.

    ഇനി സന്താപം. എന്തേ ഇത് അവസാനപോസ്റ്റാക്കണം. വിവാഹത്തോടെ ക്രിയേറ്റിവിറ്റി കളഞ്ഞുപോകില്ലല്ലോ.. തിരക്കുകള്‍ ഒഴിയുമ്പോള്‍ വരിക. കുഞ്ഞുങ്ങള്‍ക്കും അവരുടെ കാരണവന്മാര്‍ക്കും ഉണ്ണിക്കഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ ശ്രമിക്കുക.

    ReplyDelete
  22. ഒരു പോസ്റ്റില്‍ തന്നെ സന്തോഷവും സന്താപവും നല്‍കിയല്ലോ റിന്‍ഷ. ആദ്യം സന്തോഷിക്കാം.. വിവാഹമംഗളാശംസകള്‍. ഐശ്വര്യപൂര്‍ണ്ണമായ മനസ്സില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു വൈവാഹിക ജീവിതം ആശംസിക്കുന്നു.

    ഇനി സന്താപം. എന്തേ ഇത് അവസാനപോസ്റ്റാക്കണം. വിവാഹത്തോടെ ക്രിയേറ്റിവിറ്റി കളഞ്ഞുപോകില്ലല്ലോ.. തിരക്കുകള്‍ ഒഴിയുമ്പോള്‍ വരിക. കുഞ്ഞുങ്ങള്‍ക്കും അവരുടെ കാരണവന്മാര്‍ക്കും ഉണ്ണിക്കഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ ശ്രമിക്കുക..

    മനോരാജ് പറഞ്ഞതുതന്നെ വീണ്ടും പറയുന്നു.

    ReplyDelete
  23. വിവാഹ മംഗളാശംസകള്‍

    ReplyDelete
  24. മോള്‍ക്ക് വിവാഹമംഗളാശംസകള്‍...മോളുടെ ഈ കഴിവുകളൊക്കെ അറിയുമ്പോള്‍ ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ വീണ്ടും ഇവിടെ കാണുമല്ലോ അല്ലേ?

    ReplyDelete
  25. بارك الله لكما وبارك عليكما وجمع بينكما في خير
    tmohammedali@facebook.com

    ReplyDelete
  26. ആശംസകള്‍ ,സർവ്വ ഐശ്വര്യങ്ങളും നേരുന്നു

    ReplyDelete
  27. മംഗളാശംസകള്‍ സർവ്വ ഐശ്വര്യങ്ങളും നേരുന്നു

    ReplyDelete
  28. മംഗളാശംസകള്‍ സർവ്വ ഐശ്വര്യങ്ങളും നേരുന്നു

    ReplyDelete
  29. മംഗളാശംസകള്‍ സർവ്വ ഐശ്വര്യങ്ങളും നേരുന്നു

    ReplyDelete
  30. بارك الله لكما وبارك عليكما وجمع بينكما في خير و لطف و عافية

    ReplyDelete
  31. വിവാഹ മംഗളാശംസകള്‍ !!!

    ReplyDelete
  32. വിവാഹ മംഗളാശംസകള്‍ .................

    ReplyDelete
  33. ആശംസകള്‍.... കല്യാണം കഴിഞ്ഞാല്‍ ബ്ലോഗെഴുതരുത് എന്ന് വല്ല നിയമവും വന്നോ?

    ReplyDelete
  34. belated wishes,,,,,,,,,,,, wish u a happy & long lasting married lyf,,,,,,,,,

    ReplyDelete